നൈജിരിയയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികന്‍ അന്തരിച്ചു; മോണ്‍. തോമസ് ഒലെഗെയുടെ അന്ത്യം 104ാം വയസിൽ

നൈജിരിയയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികന്‍ അന്തരിച്ചു; മോണ്‍. തോമസ് ഒലെഗെയുടെ അന്ത്യം 104ാം വയസിൽ

അബൂജ : ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികന്‍ റവ. മോണ്‍. തോമസ് ഒലെഗെ അന്തരിച്ചു. 104 വയസായിരിന്നു. ഭൂമിയിൽ നന്നായി ജീവിച്ചതിന് ദൈവത്തോടുള്ള നന്ദിയോടെയാണ് മോണ്‍. തോമസ് ഒലെഗെ വിടവാങ്ങിയതെന്ന് ഓച്ചി രൂപത ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ പറഞ്ഞു.

അന്തരിച്ച കത്തോലിക്ക വൈദികന്റെ ജീവിതം വിശ്വാസം, വിനയം, ഭക്തി എന്നിവയുടെ സദ്ഗുണങ്ങളുടെ ഉജ്ജ്വലമായ സാക്ഷ്യമാണെന്നും ബിഷപ്പ് അനുസ്മരിച്ചു. 1920 ഫെബ്രുവരിയിൽ ജനിച്ച ഒലെഗെ 1957 ഡിസംബറിലാണ് വൈദികനായി അഭിഷിക്തനായത്. സെൻ്റ് ജോൺ ദി അപ്പോസ്തലന്‍ ഇടവക ഉൾപ്പെടെയുള്ള ഓച്ചി രൂപതയിലെ വിവിധ ഇടവകകളിലായി ഏഴ് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചു. സഭയുടെ മഹത്തായ പദവിക്ക് അടിത്തറയിട്ട നിരവധി പരിഷ്കാരങ്ങൾക്ക് തോമസ് ഒലെഗെ തുടക്കമിട്ടിട്ടുണ്ട്.

മുൻ എഡോ സ്റ്റേറ്റ് ഗവർണർ ഗോഡ്വിൻ ഒബാസെക്കി ഫാ. ഒലെഗെയെ "കത്തോലിക്ക വിശ്വാസത്തിൻ്റെ മഹത്തായ മിഷ്ണറി" എന്നാണ് വിശേഷിപ്പിച്ചത്. ക്രൈസ്തവ വിശ്വാസത്തിൻ്റെ വളർച്ചയ്ക്കും തൻ്റെ സമൂഹത്തിൻ്റെ വികസനത്തിനും വേണ്ടി പ്രവർത്തിച്ച അർപ്പണബോധവും അനുകമ്പയുമുള്ള ഒരു പുരോഹിതനായിരുന്നു അദേഹമെന്നും ഗോഡ്വിൻ ഒബാസെക്കി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.