മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ഡല്‍ഹിയില്‍ ഇന്ന് അമിത് ഷായുടെ നിര്‍ണായക ചര്‍ച്ച

 മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ഡല്‍ഹിയില്‍ ഇന്ന് അമിത് ഷായുടെ നിര്‍ണായക ചര്‍ച്ച

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മഹായുതി നേതാക്കളുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം വൈകുന്ന പശ്ചാത്തലത്തിലാണ് യോഗം.

മുഖ്യമന്ത്രി സ്ഥാനത്തിനും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. മുഖ്യമന്ത്രി ആരാവണം എന്നുള്ളതില്‍ ബിജെപിയുടെ തീരുമാനം അനുസരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉറപ്പ് നല്‍കിയതായി ഏകനാഥ് ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ യോഗത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് എന്‍സിപി നേതാവ് അജിത് പവാറും പ്രതികരിച്ചിട്ടുണ്ട്.

ഷിന്‍ഡെ വഴങ്ങിയതോടെ ബിജെപി നേതൃത്വത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാമേല്‍ക്കുന്നതിന് വഴിയൊരുങ്ങിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ അമിത് ഷായുമായി നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കും. ഇത് അന്തിമമായിരിക്കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി. അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള കാര്യത്തില്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ താന്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും തടസവാദം ഉന്നയിക്കില്ലെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.