കണ്ണൂര്‍: ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഇത് പെട്ടെന്നെടുത്ത തീരുമാനമല്ല. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ കേരളത്തിലുണ്ട്. നാടിനു വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. മറ്റു പലരും നാടിനു വേണ്ടിയല്ല, പാര്‍ട്ടിക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അതില്‍നിന്നു വ്യത്യസ്തമാണ് ബിജെപി. സ്ഥാനമാനങ്ങളെക്കുറിച്ചൊന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അക്കാര്യങ്ങളെല്ലാം ബിജെപി തീരുമാനിക്കുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.
കേരളത്തിനായി ഒരുപാട് കാര്യങ്ങള്‍ മനസിലുണ്ട്. അവയില്‍ പലതും ബിജെപിയുടെ പ്രകടന പത്രികയിലേക്ക് നല്‍കിയിട്ടുണ്ട്. കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികകള്‍ക്കായി കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രണ്ടും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ഔദ്യോഗിക ബന്ധം തുടരില്ല.
ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ മുഴുകും. എല്‍ഡിഎഫ് ഭരണം നിരാശാ ജനകമാണ്. കാര്യമായ വികസന പദ്ധതികളില്ല. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഇടപെട്ടത് നാട്ടുകാര്‍ക്കു വേണ്ടിയാണന്നും ഇ. ശ്രീധരന്‍ പറഞ്ഞു. മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്നും ബിജെപിയുടെ വിജയയാത്രയില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.