പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ ജൂബിലി ശോഭയിൽ ഫാ. വർ​​​ഗ്ഗീസ് ജോൺ പുത്തനങ്ങാടി എസ്ഡിബി

പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ ജൂബിലി ശോഭയിൽ ഫാ. വർ​​​ഗ്ഗീസ് ജോൺ പുത്തനങ്ങാടി എസ്ഡിബി

വൈക്കം: അൻപതു വർഷക്കാലം ശുശ്രൂഷാ പൗരോഹിത്യത്തിലൂടെ വിശ്വാസ സമൂഹത്തെ ദൈവസന്നിധിയിലേക്ക് നയിക്കാനായതിലുള്ള ചാരിതാർത്ഥ്യത്തോടെ ദൈവത്തിന് നന്ദി പറയുകയാണ് ഫാ. വർഗ്ഗീസ് ജോൺ പുത്തനങ്ങാടി എസ്ഡിബി. വൈക്കം പള്ളിപ്പുറത്തുശ്ശേരി, പുത്തനങ്ങാടി വെളുത്തേടത്ത് ജോൺ, അന്നക്കുട്ടി ദമ്പതികളുടെ മകനായ ഫാ.വർഗ്ഗീസ് ജോൺ 1964 ൽ വി. ഡോൺ ബോസ്കോ സ്ഥാപിച്ച സഭയിൽ ചേർന്ന് വ്രത വാഗ്ദാനം നടത്തി.

പിന്നീട് 1974ൽ തിരുപ്പട്ടം സ്വീകരിച്ചു. കേരളത്തിലും, കേരളത്തിനു പുറത്തും ശുശ്രുഷ ചെയ്തു. 2002 മുതൽ 2015 വരെ അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യയുടെ കീഴിലുള്ള യമനിലെ വിവിധ ഇടവകകളിലും ഫ്യൂജെറയിലും വൈദികനായി സേവനം അനുഷ്ഠിച്ചു.

സുവർണ ജൂബിലിയുടെ ഭാഗവായി നവംബർ 30 ന് രാവിലെ 10.30 ന് ഇടവക ദേവാലയമായ വൈക്കം സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ ഫാ.വർഗ്ഗീസ് ജോൺ പുത്തനങ്ങാടിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും.

വൈക്കം ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കോടക്കൽ അധ്യക്ഷത വഹിക്കുന്ന അനുമോദന യോഗം സലേഷ്യൻ ഡോൺ ബോസ്ക്കോ സഭയുടെ പ്രൊവിൻഷ്യൽ ഉദ്ഘാടനം ചെയ്യും, അസി.വികാരി ഫാ. ജിഫിൻ മാവേലി, ഫാ.ജോസഫ് കണിയാംപറമ്പിൽ, കുടുംബയോഗം കേന്ദ്രസമിതി വൈസ് ചെയർമാൻ മാത്യു കൂടല്ലിൽ, പുത്തനങ്ങാടി കുടുംബയോഗം പ്രസിഡൻ്റ് സോണി ഐസക് കൊച്ചുപഴുതുള്ളിൽ എന്നിവർ പ്രസംഗിക്കും.

ഫാ. വർ​ഗീസ് ജോൺ പുത്തനങ്ങാടിയുടെ സഹോദരൻ ബ്രദർ മാത്യൂ ജോൺ പുത്തനങ്ങാടി എസ്ഡിബിയുടെ വ്രത വാഗ്ദാനത്തിൻ്റെ റൂബി ജുബിലി, സഹോദരങ്ങളായ ജോസ്, ആനി ദമ്പതികൾ പരേതനായ ജോർജ്, അച്ചാമ്മ ദമ്പതികൾ എന്നിവരുടെ വിവാഹ സുവർണ ജൂബിലിയും അന്നേ ദിവസം സംയുക്തമായാണ് ആഘോഷിക്കുന്നത്.

ജൂബിലി ആഘോഷങ്ങളുടെ ലൈവ് സംപ്രേഷണം താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://www.youtube.com/live/cJRSmXzkVUQ?si=FbufmXoK0z0-mkdl



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.