കോവിഡിനിടയിലും തളരാതെ ദുബായിലെ പൊതു ഗതാഗതം

കോവിഡിനിടയിലും തളരാതെ ദുബായിലെ പൊതു ഗതാഗതം

ദുബായ്: കോവിഡ് വ്യാപനത്തിനിടയിലും ദുബായിലെ പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയത് 34 കോടി യാത്രക്കാർ. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റിയുടെ പുതിയ കണക്കുകള്‍ പ്രകാരം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ഞ്ച​രി​ച്ച​ത്​ മെ​ട്രോ​യി​ലാ​ണ്​. 11.3 കോ​ടി യാത്രാക്ക‍ാർ. ബ​സി​ൽ 9.5 കോ​ടി യാത്ര​ക്കാ​ർ ക​യ​റി​യ​പ്പോ​ൾ ട്രാ​മി​ല്‍ സഞ്ചരിച്ചത്​ 36 ല​ക്ഷം പേ​രാ​ണ്. ജ​ല​ഗ​താ​ഗ​തം 80 ല​ക്ഷം പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ദി​വ​സ​വും 9.47 ല​ക്ഷം യാ​ത്ര​ക്കാ​ർ പൊ​തു ​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ചു.

2019 നെ അപേക്ഷിച്ച് യാത്രാക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെങ്കിലും കോവിഡിനിടയിലും കൂടുതല്‍ ആളുകള്‍ പൊതു ഗതാഗതം ഉപയോഗിച്ചത് പൊതു ഗതാഗത സംവിധാനത്തിന്റെ മേന്മകൊണ്ടാണെന്ന് ആ‍ർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടാണ് ഇപ്പോഴും ദുബായില്‍ പൊതു ഗതാഗതം നടക്കുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് ജോലി തുടങ്ങുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.