ഇ-ഡിസ്ട്രിക്ട് സേവനങ്ങളുടെ ഒ.ടി.പി ഇനി ആധാറുമായി ബന്ധിപ്പിച്ച നമ്പറില്‍ മാത്രം

ഇ-ഡിസ്ട്രിക്ട് സേവനങ്ങളുടെ ഒ.ടി.പി ഇനി ആധാറുമായി ബന്ധിപ്പിച്ച നമ്പറില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാന ഐ.ടി മിഷന്റെ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിത ഒ.ടി.പി സംവിധാനത്തിലൂടെ മാത്രം. നേരത്തേ ഇ-ഡിസ്ട്രിക്ട് അക്കൗണ്ട് നിര്‍മിച്ച സമയത്ത് നല്‍കിയ ഫോണ്‍ നമ്പറിലാണ് ഒ.ടി.പി വന്നിരുന്നതെങ്കില്‍ ഇനിയത് ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറില്‍ മാത്രമേ ലഭിക്കൂ.

ഡിസംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇ-ഡിസ്ട്രിക്ട് സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പുതിയ രീതി ഏര്‍പ്പെടുത്തുന്നത്.

യൂസര്‍ അക്കൗണ്ട് ഉണ്ടാക്കല്‍, ലോഗിന്‍ ചെയ്യല്‍, പുതിയ രജിസ്‌ട്രേഷന്‍, നിലവിലെ രജിസ്‌ട്രേഷന്‍ തിരുത്തല്‍, യൂസര്‍നെയിം റിക്കവറി, പാസ്‌വേഡ് റീസെറ്റ് തുടങ്ങിയവയ്ക്ക് ഒ.ടി.പി ആവശ്യമാണ്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കളാണെങ്കില്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ ഇ-ഡിസ്ട്രിക്ട് സേവനം തുടര്‍ന്നും ലഭിക്കും.

നിലവില്‍ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ അക്കൗണ്ടുള്ളവര്‍ക്ക് ലോഗിന്‍ചെയ്ത് പോര്‍ട്ടലില്‍ പ്രവേശിച്ച് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്താനാകും.

സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ സേവനങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കാനാണ് ഇ-ഡിസ്ട്രിക്ട് സംവിധാനം. റവന്യു വകുപ്പിന്റെ 23 ഇനം സേവനങ്ങള്‍, വനം വകുപ്പില്‍ നിന്ന് ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍, നെയ്ച്ചര്‍ ക്യാമ്പ് റിസര്‍വേഷന്‍ സേവനം, വിവിധ സര്‍ക്കാര്‍ ബില്ലുകള്‍ അടയ്ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയാണ് നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.