ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിന്‍ സി. ബാബുവാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ബിബിന് അംഗ്വതം നല്‍കി സ്വീകരിച്ചു. ജില്ലയില്‍ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്റെ കൂറുമാറ്റം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബിപിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കൊച്ചിയിലെ യോഗത്തില്‍ നിന്നും വിട്ടുനിന്ന മുതിര്‍ന്ന ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ശോഭ സുരന്ദ്രന്‍ അടക്കമുള്ള നേതാക്കളും സ്വീകരണ യോഗത്തിനെത്തിയിരുന്നു.
ആലപ്പുഴയില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നും ബിപിന്റെ ബിജെപി പ്രവേശനം ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തേ അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയെ തല്ലിയെന്ന പരാതിയില്‍ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, 2021-23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റ മുന്‍ പ്രസിഡന്റ്, എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നി പദവികള്‍ ബിപിന്‍ വഹിച്ചിട്ടുണ്ട്.
ഇത് കൂടാതെ കായംകുളത്തെ ഐഎന്‍ടിയുസി നേതാവ് സത്യന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന ബിബിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഈ കേസിലെ പ്രതിയുമായ ബിപിന്‍ സി ബാബു പാര്‍ട്ടിയെ കുടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.