രാജ്യത്ത് ആദ്യം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

രാജ്യത്ത് ആദ്യം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും. ഇതിനുള്ള ലൈസന്‍സ് ആശുപത്രിയ്ക്ക് കൈമാറിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഇത്തരമൊരു സൗകര്യം വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി വ്യക്തമാക്കിയത്.

മന്ത്രിയുടെ കുറിപ്പ്:

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത്. ഇതിനുള്ള ലൈസന്‍സ് കെ. സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.