സര്‍ക്കാര്‍ ഇടപെട്ടു; കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി

സര്‍ക്കാര്‍ ഇടപെട്ടു; കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി

ചെറുതുരുത്തി: കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി. 125 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമാണ് റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് തീരുമാനം റദ്ദ് ചെയ്തത്. നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ഉത്തരവ് രജിസ്ട്രാര്‍ തിരുത്തണം എന്നും ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി. പുതിയ ഉത്തരവ് തിങ്കളാഴ്ച ഇറക്കിയേക്കും.

69 അധ്യാപകര്‍ അടക്കം 125 താല്‍കാലിക ജീവനക്കാരുടെ സേവനം ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിച്ചുകൊണ്ടാണ് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്. ഇത്രയധികം പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് സാമ്പത്തിക ബാധ്യതയുടെ പേരിലാണെന്നും സര്‍ക്കാര്‍ സഹായമില്ലാത്തതിനാലാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവാണ് സര്‍ക്കാര്‍ ഇടപെടലില്‍ റദ്ദാക്കിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.