കൊണെക്രി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗ്വിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗ്വിനിയിലെ എന്‍സെറെകോരയെന്ന രണ്ടാമത്തെ വലിയ നഗരത്തിലാണ് സംഭവം. നഗരത്തിലെ മോര്‍ച്ചറികളിലും ആശുപത്രി വരാന്തകളിലു ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയാ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കൊണെക്രിയില്‍നിന്ന് 570 കിലോമീറ്റര്‍ അകലെയാണ് എന്‍സെറോകോര്‍ എന്ന നഗരം.
മരണസംഖ്യ ഇതുവരെ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല. മത്സര വേദിക്ക് പുറത്ത് ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതും മൈതാനത്ത് നിരവധി പേര്‍ പരിക്കേറ്റ് കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഗ്വിനിയന്‍ പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കുന്നതിനു വേണ്ടിയായിരുന്നു മത്സരം. റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെ തുടര്‍ന്ന് ടീമുകളുടെ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് അക്രമം തെരുവിലേക്കും വ്യാപിച്ചു.
അക്രമികള്‍ എന്‍സെറെകോരയിലെ പൊലീസ് സ്റ്റേഷന് തീയിട്ടു. 2021ല്‍ നിലവിലെ ആല്‍ഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത നേതാവാണ് സൈനികന്‍ കൂടിയായ ദൗംബൗയ. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.