തിരുവണ്ണാമല ഉരുൾപൊട്ടൽ: കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചത് ഒരു കുടുംബത്തിലെ ഏഴ് പേർ

തിരുവണ്ണാമല ഉരുൾപൊട്ടൽ: കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചത് ഒരു കുടുംബത്തിലെ ഏഴ് പേർ

ചെന്നൈ: കനത്ത മഴയെ തുടർന്ന് തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ ഏഴ് പേരുടെ മൃതദേഹങ്ങളാണ് വൈകിട്ടോടെ കണ്ടെത്തിയത്. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് പ്രദേശത്ത് കനത്ത മഴ തുടരുന്നത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു തിരുവണ്ണാമലയിൽ ഉരുൾപൊട്ടലുണ്ടായത്. ശക്തമായ മഴയെ തുടർന്ന് ഇന്നലെ നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു. ഏകദേശം 200 രക്ഷാപ്രവർത്തകരാണ് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനായി യന്ത്രസഹായമില്ലാതെ പ്രദേശത്ത് തിരച്ചിൽ നടത്തിയത്. പിന്നീട് ജെസിബികൾ എത്തിച്ചതോടെ രക്ഷാദൗത്യം വേഗത്തിലാക്കുകയായിരുന്നു.

കുന്നിടിഞ്ഞ് പ്രദേശത്തെ രണ്ട് വീടുകൾക്ക് മുകളിൽ കൂറ്റൻ പാറകഷ്ണങ്ങളും മണ്ണും പതിച്ചിരുന്നു. ഈ വീടുകളിലുണ്ടായിരുന്നവരാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.