കോഴിക്കോട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 755.70 മീറ്ററായി ഉയര്‍ന്നതോടെയാണ് ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചത്. വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കെഎസ്ഇബിയുടെ കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ട്. ജലനിരപ്പ് 2485.20 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ഡാം ഷട്ടര്‍ തുറന്നാല്‍ കരിയാത്തുംപാറ പുഴയിലും പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് വര്‍ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.