കോഴിക്കോട്: എകെജി സെന്ററിലും പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് കേരളത്തെ കൊള്ളയടിക്കുന്ന കുറുവാ സംഘം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. അദേഹമാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഇവരെ കുറിച്ച് അറിയാവുന്നതിനാലാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയത്. സിപിഎം ജീര്‍ണതയെ നേരിടുകയാണ്. ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ബിജെപിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞത്.
അങ്ങനെയെങ്കില്‍ നിലവില്‍ എത്ര ജില്ലാ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തണം. സിപിഎം ഏരിയാ സെക്രട്ടറിയായിരിക്കുമ്പോള്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തിയിരുന്ന ആള്‍ എങ്ങനെ കോണ്‍ഗ്രസിലേക്ക് വരും.
അങ്ങനെയുള്ളവരെ ഞങ്ങള്‍ക്ക് വേണ്ട. സിപിഎമ്മില്‍ കമ്മ്യൂണിസം വരുമെന്നു കരുതി കൂടെക്കൂടി അബന്ധം പറ്റിയവര്‍ നിരവധിയുണ്ട്. അവരൊക്കെ തങ്ങള്‍ക്കൊപ്പം വരും. അവരൊക്കെ യുഡിഎഫിന് വോട്ട് ചെയ്യാറുമുണ്ട്. അതുകൊണ്ടാണ് പാലക്കാട് ഇത്രയും വോട്ട് കിട്ടിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.