ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബറിലെ പ്രാര്‍ഥനാ നിയോഗം

ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബറിലെ പ്രാര്‍ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷം 2025-നോടനുബന്ധിച്ച് നാം ഓരോരുത്തരും പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഡിസംബര്‍ മാസത്തെ പ്രാര്‍ഥനാ നിയോഗത്തിലാണ് പ്രത്യാശയുടെ തീര്‍ത്ഥാടകരായി ജൂബിലിയില്‍ പങ്കുചേരുന്നവര്‍ക്ക് വേണ്ടി മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ഥിക്കുന്നത്. ഈ വര്‍ഷം ക്രിസ്മസ് തലേന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുന്നതോടെയാണ് 2025 ജൂബിലി വര്‍ഷത്തിന് തുടക്കമാകുന്നത്.

'നമ്മുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്ന ദൈവത്തില്‍നിന്നുള്ള ഒരു സമ്മാനമാണ് ക്രിസ്തീയപ്രത്യാശ. ഇന്ന് നമുക്ക് അത് വളരെ ആവശ്യമാണ്. ലോകത്തിന് ഇത് ശരിക്കും ആവശ്യമാണ്' - ഡിസംബര്‍ മൂന്നിന് പുറത്തിറക്കിയ വീഡിയോയില്‍ പരിശുദ്ധ പിതാവ് പറഞ്ഞു.



'നാളെ നിങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനാകുമോ, നിങ്ങളുടെ പഠനം ഒരു നല്ല ജോലി നേടാന്‍ നിങ്ങളെ സഹായിക്കുമോ എന്നിങ്ങനെയുള്ള ആശങ്കകള്‍ നമ്മെ അലട്ടുമ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരാകരുത്. ഇത്തരം സാഹചര്യങ്ങളില്‍ പ്രതീക്ഷ ഒരു നങ്കൂരമാണ്. കരയില്‍ കെട്ടാന്‍ ഒരു കയര്‍ ഉപയോഗിച്ച് എറിയുന്ന ഒരു നങ്കൂരം. പ്രതീക്ഷയുടെ കയര്‍ മുറുകെ പിടിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.

നമുക്ക് ജീവന്‍ നല്‍കുന്ന ക്രിസ്തുവിനെ കണ്ടെത്തുന്നതില്‍ പരസ്പരം സഹായിക്കാനും ആ ജീവിതം ആഘോഷിക്കാനും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പ്രത്യാശയുടെ തീര്‍ത്ഥാടകരായി ജൂബിലി വര്‍ഷത്തില്‍ യാത്ര പുറപ്പെടാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.

വരാനിരിക്കുന്ന ജൂബിലിയിലേക്ക് പ്രവേശിക്കുന്നത് ജീവിതത്തിലെ അടുത്ത ഘട്ടമാണ്. പ്രതീക്ഷ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന കാര്യം മറക്കരുത്. വരാനിരിക്കുന്ന ജൂബിലി, വിശ്വാസത്തില്‍ നമ്മെ ശക്തിപ്പെടുത്തുന്നതിനും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ തിരിച്ചറിയാന്‍ സഹായിക്കുന്നതിനും ക്രിസ്തീയ പ്രത്യാശയുടെ തീര്‍ത്ഥാടകരാക്കി മാറ്റുന്നതിനും നമ്മെ സാഹയിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

മാര്‍പാപ്പയുടെ പ്രാര്‍ത്ഥകള്‍ പ്രചരിപ്പിക്കുന്ന വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് ആണ് പാപ്പായുടെ മാസംതോറുമുള്ള പ്രാര്‍ത്ഥനാനിയോഗങ്ങളുടെ വീഡിയോ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

മാര്‍പാപ്പയുടെ ഇതുവരെയുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.