ആശ്വാസം: ഭവന, വാഹന വായ്പ ചെലവ് കൂടില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ആശ്വാസം: ഭവന, വാഹന വായ്പ ചെലവ് കൂടില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കാണ് റിപ്പോ.
പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നത് കൊണ്ടാണ് പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറ് അംഗ പണനയ നിര്‍ണയ സമിതിയുടെ (എംപിസി) നടപ്പ് വര്‍ഷത്തെ (2024-25) അഞ്ചാം ദ്വൈമാസ യോഗത്തിലായിരുന്നു പ്രഖ്യാപനം.

പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ 10 തവണയും നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 2022 മെയ് മുതല്‍ 2023 ഫെബ്രുവരിവരെയുള്ളകാലയളവില്‍ ആറുതവണയായി റിപ്പോ നിരക്ക് 2.5 ശതമാനമാണ് വര്‍ധിപ്പിച്ചത്. പിന്നീട് 6.5 ശതമാനമായി തുടരുകയാണ്.

ഭക്ഷ്യവിലപ്പെരുപ്പം 10.87 ശതമാനത്തിലേക്കും അതില്‍ തന്നെ പച്ചക്കറികളുടെ വിലപ്പെരുപ്പം 42.18 ശതമാനത്തിലേക്കും കത്തിക്കയറിയതാണ് റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയത്തെ സ്വാധീനിച്ചത്. ഇന്ത്യയുടെ ജിഡിപി നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 7 ശതമാനം വളരുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അനുമാനം. എന്നാല്‍, കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിച്ച് വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.