ദുരന്തങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്; മനുഷ്യത്വത്തിനും കാരുണ്യത്തിനുമായിരിക്കണം മുന്‍ഗണന: പ്രിയങ്ക ഗാന്ധി

ദുരന്തങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്; മനുഷ്യത്വത്തിനും കാരുണ്യത്തിനുമായിരിക്കണം മുന്‍ഗണന: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: വയനാട്ടിലെ ജനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രിയങ്ക ഗാന്ധി എംപി.

ഒഴിവുകഴിവുകള്‍ പറയുകയല്ല വേണ്ടത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ അടിയന്തര സഹായങ്ങളാണ് ഉണ്ടാകേണ്ടതെന്നും പ്രിയങ്ക എക്സില്‍ കുറിച്ചു.

ദുരന്തങ്ങളെ രാഷ്ട്രീയവുമായി ബന്ധിക്കരുത്. അവിടെ മനുഷ്യത്വത്തിനും കാരുണ്യത്തിനുമായിരിക്കണം മുന്‍ഗണന. മുറിവുണക്കാനും ജീവിതം പുനര്‍നിര്‍മിക്കാനും സര്‍ക്കാരുകള്‍ സാധ്യമായതെല്ലാം ചെയ്യുമ്പോള്‍ മാത്രമേ ഇന്ത്യയായി ഏറ്റവും ശക്തമായി നിലകൊളളുന്നുള്ളു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങി വയനാട്ടിലെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റണം. വയനാട് ദുരന്ത സഹായം വൈകുന്നതില്‍ പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ടു കണ്ട് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനം വിശദമായ റിപ്പോര്‍ട്ട് നല്‍കിയത് നവംബര്‍ 13 നാണെന്നായിരുന്നു അമിത് ഷായുടെ മറുപടി.

വയനാട് ദുരന്തത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ കേരളം വലിയ കാലതാമസം വരുത്തി. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നര മാസം വൈകിപ്പിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി.

നിരന്തരം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സേനകളെ നല്‍കുകയും ചെയ്തു. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും നിവേദനം വിവിധ മന്ത്രാലയങ്ങള്‍ പരിശോധിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.