സിറിയയിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍; എല്ലാ സഹായവും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ എംബസി സജ്ജം

 സിറിയയിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍; എല്ലാ സഹായവും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ എംബസി സജ്ജം

ന്യൂഡല്‍ഹി: സിറിയയിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കുന്നതിനായി എംബസി സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സാധ്യമെങ്കില്‍ എത്രയും വേഗം ലഭ്യമാകുന്ന വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയം സിറിയയിലുള്ള ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിമതര്‍ ഡമാസ്‌കസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് ഈ നിര്‍ദേശം മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കൂടാതെ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കാനും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. സിറിയയിലെ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പതിന്നാല് പേര് ഉള്‍പ്പെടെ 90 ഇന്ത്യക്കാരാണ് സിറിയയില്‍ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.