കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും പിന്നീട് കാറപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. വയനാട് കളക്ടറേറ്റില്‍ റവന്യു വകുപ്പില്‍ ക്ലര്‍ക്കായാണ് നിയമനം.
ശ്രുതി ഇപ്പോള്‍ താമസിക്കുന്ന അംബലേരിയിലെ വീട്ടില്‍ നിന്നും ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ഓഫീസാണിത്. ശ്രുതിയുടെ ആവശ്യപ്രകാരമാണ് ഈ ഓഫീസില്‍ നിയമനം നല്‍കിയത്. എഡിഎമ്മിന്റെ ഓഫീസിലാണ് ശ്രുതി എത്തിയത്.
നിലവില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ട്. സിപിഎം, സിപിഐ നേതാക്കള്‍ ശ്രുതിയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ റവന്യു മന്ത്രി കെ. രാജന്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
നേരത്തേ കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് അവര്‍ ജോലി ചെയ്തിരുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് ഒപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും ശ്രുതി നന്ദി അറിയിച്ചു.
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ടിരുന്നു. പിന്നീട് ശ്രുതിയുടെ ഉത്തരവാദിത്തം പ്രതിശ്രുത വരനായ ജെന്‍സണും കുടുംബവും ഏറ്റെടുത്തിരുന്നു. എന്നാല്‍, പിന്നീടുണ്ടായ ഒരു വാഹനാപകടത്തില്‍ ജെന്‍സണ്‍ മരിച്ചു.
ഒപ്പമുണ്ടായിരുന്ന ശ്രുതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായിരുന്നു. കാലില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തി. ഇപ്പോള്‍ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ശ്രുതിക്ക് വീട് വയ്ക്കുന്നതിനായി ബോബി ചെമ്മണ്ണൂര്‍ നേരത്തേ പണം കൈമാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.