പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം; രണ്ട് ഹോട്ടലുകള്‍ പൂര്‍ണമായി കത്തിനശിച്ചു

പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം; രണ്ട് ഹോട്ടലുകള്‍ പൂര്‍ണമായി കത്തിനശിച്ചു

പാലക്കാട്: പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തെ തുടര്‍ന്ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ രണ്ട് ഹോട്ടലുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഹോട്ടലിനുള്ളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളേയും പുറത്തെത്തിച്ചു. ചെറിയ രീതിയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ ആളുകള്‍ പുറത്തിറങ്ങിയതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി.


ഹോട്ടിലിന്റെ അടുക്കള ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്‌ഇബിയുടെ ട്രാന്‍സ്ഫോമറില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.