ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം; ഒപ്പിട്ടത് എഴുപതോളം എംപിമാര്‍

 ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം; ഒപ്പിട്ടത് എഴുപതോളം എംപിമാര്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയ നീക്കം.

രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ പ്രതിപക്ഷ നിരയിലെ എഴുപതോളം എംപിമാര്‍ ഒപ്പിട്ടതായാണ് അറിയുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, എസ്പി, ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാരാണ് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് മറ്റുവഴികളില്ലെന്നും വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് വ്യക്തമാക്കി.

അങ്ങേയറ്റം പക്ഷപാതപരമായ രീതിയില്‍ നടപടിക്രമങ്ങള്‍ നടത്തുന്ന രാജ്യസഭാ ചെയര്‍മാനെതിരെ ഔദ്യോഗികമായി അവിശ്വാസ പ്രമേയം സമര്‍പ്പിക്കുകയല്ലാതെ ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും മറ്റുവഴികളില്ല.

വളരെ വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ താല്‍പര്യങ്ങള്‍ക്കായി ഈ നടപടി സ്വീകരിക്കേണ്ടിവന്നു'- ജയ്റാം രമേശ് എക്സില്‍ കുറിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.