കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി നടി. കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് നടി വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വിചാരണയുടെ യഥാര്‍ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന ഘട്ടത്തിലാണ് നടി ഹര്‍ജി നല്‍കിയത്. ഇതുവരെയുള്ള വിസ്താരം അടച്ചിട്ട കോടതി മുറിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. തന്നെ അടക്കം കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് ഈ പ്രചരണങ്ങള്‍. ഈ പശ്ചാത്തലത്തില്‍ വിചാരണയുടെ യഥാര്‍ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
നിലവില്‍ വിചാരണയുടെ വിവരങ്ങള്‍ പുറത്ത് അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. സാക്ഷി വിസ്താരമൊക്കെ കഴിഞ്ഞതാണ്. ഈ പശ്ചാത്തലത്തില്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തുകയും തുറന്ന കോടതിയില്‍ നടക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുകയും വേണം. താന്‍ ഒരു സര്‍വൈവര്‍ ആണ്. അതിനാല്‍ വിചാരണ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ചാണ് നടി ഹര്‍ജി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.