തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി സര്‍ക്കാര്‍. ആറ് മാസത്തോളമായി തുടരുന്ന കടുത്ത നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയത്. ഇനി 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാം. ഇതുവരെ അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പില്‍ നിന്നും പ്രത്യേക അനുമതി വേണമായിരുന്നു.
അഞ്ച് ലക്ഷത്തിലേറെയുള്ള ഒട്ടേറെ ബില്ലുകള്‍ കെട്ടിക്കിടക്കുന്നത് കണക്കിലെടുത്താണ് ഇവ വേഗം പാസാക്കുന്നതിനായി ഇളവ് അനുവദിച്ചത്. ജനുവരി-മാര്‍ച്ച് പാദത്തിലെ കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംസ്ഥാനത്തിന് കിട്ടുമെന്നത് കൂടി കണക്കിലെടുത്താണ് കൂടുതല്‍ പണം ചെലവിടാന്‍ സര്‍ക്കാര്‍ തയാറാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.