ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. അതിര്‍ത്തികളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മെഗാ റാലി ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ദേശീയ തലസ്ഥാനത്തിനപ്പുറം പ്രതിഷേധം വ്യാപിപ്പിക്കുന്നതിനായി കര്‍ഷക സംഘങ്ങള്‍ കൊല്‍ക്കത്തയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ മൂന്ന് മാസത്തെ പ്രതിഷേധത്തിന്റെ അടയാളമായി ഡല്‍ഹി അതിര്‍ത്തിയില്‍ മെഗാ പ്രതിഷേധം നടത്താന്‍ സന്യൂക്ത് കിസാന്‍ മോര്‍ച്ച പദ്ധതിയിട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചിമ ബംഗാളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും സമരം ചെയ്യുന്ന കര്‍ഷകര്‍ വീടുകളിലേക്ക് തിരിച്ചു പോകില്ലെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ക്ക് കേന്ദ്ര ഭരണകൂടത്തെ തിരുത്താന്‍ ഇനിയും സമയം ആവശ്യമാണ്. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തിരുത്താന്‍ തയ്യാറാവതെ തങ്ങള്‍ സമരം അവസാനിപ്പിക്കില്ലെന്നും രാകേഷ് ടികായത് പറഞ്ഞു.
ബംഗാളിലെ കര്‍ഷകരും വലിയ രീതിയിലുള്ള അപകടത്തിലാണ്. ബംഗാളിലെ കര്‍കര്‍ക്കു നീതി ലഭിക്കാന്‍ വേണ്ടിയും ഞങ്ങള്‍ സമരം ചെയ്യും. ഹിസാറിലെ കഹറാക് പൂനിയ ജില്ലയില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ടികായത് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.