കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം സ്വദേശിയായ ലക്ഷ്മി രാധാകൃഷ്ണനാണ് മരിച്ചത്. മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറി വൃത്തിയാക്കാനായി എത്തിയവര്‍ ഫാനില്‍ തുങ്ങിയ നിലയില്‍ ലക്ഷ്മിയെ കണ്ടെത്തുകയായിരുന്നു. സുഖമില്ലാതിരുന്നതിനാല്‍ പെണ്‍കുട്ടി ക്ലാസില്‍ വന്നിരുന്നില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്. എന്താണ് മരണകാരണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.