ചങ്ങനാശേരി: ഭരതത്തിന്റെ പശ്ചാത്തലത്തില്‍ സുവിശേഷ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സ്‌നേഹത്തിന്റെ നാഗരികത വളര്‍ത്തിയെടുക്കാന്‍ ക്രൈസ്തവര്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തക്കാട്ട്. അതോടൊപ്പം സമുദായത്തിന്റെ നിലനില്‍പ്പിന് അവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും അദേഹം അഭിപ്രായപ്പെട്ടു.
ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14 ശനിയാഴ്ച അതിരൂപതാ കേന്ദ്രത്തില്‍ സംഘടിപ്പിക്കപ്പെട്ട ഫൊറോനാ ജാഗ്രതാ സമിതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മോണ്‍. ആന്റണി ഏത്തക്കാട്ട്.
കാര്‍പ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂനപക്ഷ ദിനാചരണവും അതോടൊപ്പം നടത്തപ്പെട്ടു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി യോഗത്തില്‍ അധ്യക്ഷനായിരുന്നു. ആദിമസഭയിലെ അപ്പോളജസ്റ്റിനെപ്പോലെ സഭയുടെ കണ്ണും കാതും നാവുമായി പ്രവര്‍ത്തിക്കാന്‍ ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദേഹം പറഞ്ഞു.
കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ സി.എം.ഐ മുഖ്യസന്ദേശം നല്‍കി. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ് പ്രമേയം അവതരിപ്പിച്ചു. അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിവാദ വര്‍ഗീയ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടും ഇത്തരം പ്രവണതകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള പ്രമേയം യോഗം പാസാക്കി.
ഫൊറോനാ ജാഗ്രതാ സമിതികളുടെ ഘടനയും പ്രവര്‍ത്തന ശൈലിയും എന്ന വിഷയത്തില്‍ ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ ക്ലാസ് നയിച്ചു. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ അതിരൂപതാ പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ മോഡറേറ്റര്‍ ആയിരുന്നു. ഫാ. ഡോ. ജിന്റോ മുരിയങ്കരി. അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ. ഡെന്നിസ് ജോസഫ്, വര്‍ഗീസ് ആന്റണി, ബോബി തോമസ് വടാശേരി, റ്റോം ജോസഫ് ചമ്പക്കുളം, ബേബി വട്ടക്കര എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപതാ പബ്ലിക് റിലേഷന്‍സ് - ജാഗ്രതാസമിതി അംഗങ്ങള്‍, ഫൊറോനാ ജാഗ്രതാ സമിതി അംഗങ്ങള്‍, കാര്‍പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.