ദുബായിൽ ഇനി ഡ്രോൺ ഡെലിവറി ബോയ്; ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാൻ ആദ്യത്തെ കസ്റ്റമർ

ദുബായിൽ ഇനി ഡ്രോൺ ഡെലിവറി ബോയ്; ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാൻ ആദ്യത്തെ കസ്റ്റമർ

ദുബായ്: ഡ്രോണുകൾ വഴി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചD നൽക്കുന്ന സേവനത്തിന് തുടക്കം കുറിച്ച് ദുബായ്. ഇത്തരത്തിൽ സാധനങ്ങൾ എത്തിക്കാൻ പ്രമുഖ ഡ്രോൺ കമ്പനി കീറ്റ ഡ്രോണിന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ലൈസൻസ് നൽകി. ദുബായ് സിലിക്കൺ ഒയാസിസിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പശ്ചിമേഷ്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഡെലിവറി സർവീസ്.

ആദ്യ ഘട്ടത്തിൽ ആറ് ഡ്രോണുകളാണ് സർവീസ് നടത്തുക. ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാൻ ആദ്യ ഓർഡർ ബുക്ക് ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ട് ഷെയ്ക്ക് അഹ്‌മദ് ബിൻ സയിദ് ആൽ മക്തൂം ചടങ്ങിൽ സന്നിഹിതനായിരുന്നു.

2.3 കിലോഗ്രാം ഭാരമുള്ള വസ്തുക്കളാണ് നിലവിൽ കീറ്റ ഡ്രോണുകൾ വഹിക്കുക. അത്യാധുനികമായ ഹെക്‌സ കോപ്ടറുകളാണ് കീറ്റ ഡെലവറിക്കായി ഉപയോഗിക്കുന്നത്. ചൈനയിൽ നാല് ലക്ഷത്തിലേറെ ഡെലിവറികൾ നടത്തിയ പരിചയസമ്പത്തുള്ള കമ്പനിയാണ് കീറ്റ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.