കോവിഡ്: യുഎഇയില്‍ ഇന്നലെ 3140 പേർക്ക് രോഗബാധ; 20 മരണം

കോവിഡ്: യുഎഇയില്‍ ഇന്നലെ 3140 പേർക്ക് രോഗബാധ;  20 മരണം

അബുദാബി: യുഎഇയില്‍ ഇന്നലെ 3140 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 169526 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 4349 പേർ രോഗമുക്തരായി. ഇന്നലെ 20 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1093 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 365017 ആണ്.351715 പേർ രോഗമുക്തരായി.

അതേസമയം സൗദിയില്‍ 337 പേ‍ർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 346 പേർ രോഗമുക്തി നേടി. നാല് മരണവും സ്ഥിരീകരിച്ചു. 497 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. സൗദിയില്‍ ഇതുവരെ 374366 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 365363 പേർ രോഗമുക്തി നേടുകയും ചെയ്തു. 2549 ആണ് ആക്ടീവ് കേസുകള്‍. 6454 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധമൂലം മരിച്ചത്.



ബഹ്റിനില്‍ 777 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. നാല് മരണവും റിപ്പോ‍ർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 7711 ആണ്. 58 പേ‍രാണ് ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് ഇതുവരെ 418 മരണമാണ് റിപ്പോ‍ർട്ട് ചെയ്തിട്ടുളളത്.

കുവൈറ്റില്‍ 976 പേർക്ക് കോവിഡ് റിപ്പോ‍ർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് 182460 പേർക്കായി രോഗബാധ റിപ്പോ‍ർട്ട് ചെയ്യുന്നത്.ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1034 ആയും ഉയർന്നു. 920 പേർ രോഗമുക്തി നേടി. 170326 ആണ് രാജ്യത്തെ ആകെ രോഗമുക്തർ. 148 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.11100 ആണ് ആക്ടീവ് കേസുകള്‍.


ഖത്തറില്‍ 465 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 9942 ആണ് ആക്ടീവ് കേസുകള്‍. 289 പേർ രോഗമുക്തി നേടി.149320 ആണ് രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ രോഗബാധ മൂലം ഇതുവരെ 256 പേരാണ് മരിച്ചത്.


ഒമാനില്‍ ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം രോഗബാധ സ്ഥിരീകരിച്ചത് 138494 പേർക്കാണ്. രോഗമുക്തി നേടിയവർ 130084.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.