വാഷിങ്ടണ്‍: ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും അധികാരത്തിലേറാനൊരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ്. അതിനു മുന്നോടിയായുള്ള അദ്ദേഹത്തിന്റെ മേക്ക് ഓവറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ എത്തിയ ട്രംപിന്റെ ഹെയര്‍ സ്‌റ്റൈലാണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്.
വെള്ള നിറത്തിലുള്ള ഗോള്‍ഫ് ടീഷര്‍ട്ടും കറുത്ത പാന്റും ധരിച്ചെത്തിയ ട്രംപിന്റെ ഹെയര്‍ സ്‌റ്റൈലിന് നിരവധി ലൈക്കും ലഭിച്ചുകഴിഞ്ഞു. ഏറെ പ്രസന്നതയില്‍ നടന്നുവന്ന് ആളുകളെ അഭിവാദ്യം ചെയ്യുകയും വിശേഷം തിരക്കുകയും ചെയ്യുന്ന ട്രംപിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സ്വര്‍ണനിറത്തിലുള്ള നീണ്ട തലമുടി ട്രംപിന്റെ ലുക്കിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. എന്നാല്‍ അതില്‍ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലാണ് വീഡിയോയില്‍ ട്രംപ് മുടി ഒതുക്കിയിരിക്കുന്നത്.
ട്രംപ് പുതിയ സ്‌റ്റൈലില്‍ മുടിവെട്ടിയിരിക്കുകയാണെന്നാണ് സംസാരം. പുതിയ ഹെയര്‍ സ്‌റ്റൈല്‍ ഇഷ്ടപ്പെടാത്തവരും ഇഷ്ടമായവരും ഉണ്ട്. അവര്‍ എന്താണ് അദ്ദേഹത്തിന്റെ മുടിയില്‍ ചെയ്തുവെച്ചിരിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. നന്നായിട്ടുണ്ടെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
ലൈംഗികാതിക്രമം മറച്ചുവെക്കാന്‍ ട്രംപ് വ്യാജ രേഖകള്‍ ചമച്ചെന്ന കേസില്‍ കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായി പിറ്റേദിവസമാണ് പുതിയ ലുക്കില്‍ ട്രംപ് ക്ലബിലെത്തിയത്. കേസുകളില്‍ നിന്ന് യുഎസ് പ്രസിഡന്റിന് ലഭിക്കുന്ന സംരക്ഷണം ഈ കേസില്‍ നല്‍കാതിരുന്ന ന്യൂയോര്‍ക്ക് കോടതി കേസ് റദ്ദാക്കാനുള്ള ട്രംപിന്റെ ആവശ്യം തള്ളി.
2016 ല്‍ ട്രംപുമായുള്ള ബന്ധം മറച്ചുവെക്കുന്നതിന് പോണ്‍ താരമായ സ്റ്റോമി ഡാനിയേല്‍സുമായി നടത്തിയ പണമിടപാടുകളുമായി ബന്ധപ്പെട്ട കേസാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.