വത്തിക്കാൻ സിറ്റി: യുദ്ധത്തിൽ സകലതും നഷ്ടമായ ഉക്രെയ്നിലെ ജനങ്ങൾക്ക് മാർപാപ്പയുടെ കൈത്താങ്ങ്. യുദ്ധത്തിൽ തകർന്ന രാജ്യത്തെ ആളുകളെ പരിചരിക്കുന്നതിനായി ഒരു ചെറിയ മൊബൈൽ മെഡിക്കൽ യൂണിറ്റാണ് മാർപാപ്പ ക്രിസ്തുമസ് സമ്മാനമായി നൽകിയിരിക്കുന്നത്. പരിക്കേറ്റവർക്ക് ഓപ്പറേഷൻ ചെയ്യാൻ കഴിയുന്ന ഈ വാഹനം കർദിനാൾ കോൺറാഡ് ക്രാജ്വെസ്കി ഉക്രെയ്നിൽ എത്തിക്കും.
യുദ്ധത്താൽ തകർന്നതും നശിപ്പിക്കപ്പെട്ടതുമായ ആശുപത്രികളിലേക്ക് ആറ് അൾട്രാസൗണ്ട് മെഷീനുകളും മാർപാപ്പ അയയ്ക്കുന്നുണ്ട്. ഉക്രെയ്നിലേക്കുള്ള തന്റെ യാത്രയ്‌ക്കിടെ ദുരിതമനുഭവിക്കുന്ന ആളുകളെ കാണാനും അവർക്ക് പ്രത്യാശയും ഫ്രാൻസിസ് മാർപാപ്പയുടെ സാമീപ്യവും നൽകാനും കർദിനാൾ ക്രാജെവ്‌സ്‌കി വിവിധ സമൂഹങ്ങൾ സന്ദർശിക്കും.
മാർപാപ്പയുടെ അഭ്യർത്ഥന പ്രകാരം കർദിനാൾ ക്രാജെവ്‌സ്‌കി ഇതിനകം എട്ട് തവണയെങ്കിലും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ജൂണിൽ മാർപാപ്പ സംഭാവന ചെയ്ത മൂന്നാമത്തെ ആംബുലൻസ് കർദിനാൾ ഉക്രെയ്നിൽ എത്തിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.