അന്താരാഷ്ട്ര യാത്രക്ക‍ാർക്ക് അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്

അന്താരാഷ്ട്ര യാത്രക്ക‍ാർക്ക് അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ്: ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാ‍ർക്ക് മലയാളമുള്‍പ്പടെ വിവിധ ഭാഷകളില്‍ യാത്രാ മാർഗ നിർദ്ദേശങ്ങൾ വ്യക്തമാക്കി എയ‍ർ ഇന്ത്യ എക്സ്പ്രസ്. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കിയ പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്രാ മാർഗ നിർദ്ദേശങ്ങള്‍ എയർ ഇന്ത്യ എക്സ്പ്രസ് പുതുക്കിയിരിക്കുന്നത്.

യാത്രയ്ക്ക് മുന്‍പ് എയർ സുവിധാ പോ‍ർട്ടലില്‍ യാത്രക്കാർ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചിരിക്കണം. 72 മണിക്കൂറിനുളളിലെടുത്ത കോവിഡ് നെഗറ്റീവ് സ‍ർട്ടിഫിക്കറ്റ് കൈയില്‍ കരുതുകയും പോർട്ടലില്‍ അപ് ലോഡ് ചെയ്തിരിക്കുകയും വേണം.

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സ്വന്തം ചെലവില്‍ കണ്‍ഫമേറ്ററി മോളിക്യൂലാർ ടെസ്റ്റിന് വിധേയരാകണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുകയോ അതുവഴി വരികയോ ചെയ്യുന്നവർക്ക് ഇത് ബാധകമാണ്. ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം എന്നിങ്ങനെയാണ് മാർഗ നിർദ്ദേശങ്ങൾ. ഇത് ഫെബ്രുവരി 23 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.