കൊച്ചി: ആഗോള തലത്തിൽ കാത്തോലിക്ക സഭ 2025 ജൂബിലിവർഷമായി ആചരിക്കുമ്പോൾ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ പ്രത്യാശയുടെ പ്രഘോഷണ കൂട്ടായ്മ നാളെ (ഡിസംബർ 24 ) ആരംഭിക്കുന്നു.
ജൂബിലിയുടെ തുടക്കത്തിന്റെ ഭാഗമായി വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ പരിശുദ്ധ വാതിൽ തുറക്കുന്ന ദിവസം തന്നെയാണ് പ്രത്യാശയുടെ പ്രഘോഷണ കൂട്ടായ്മ ആരംഭിക്കുന്നത്.
സഭയിലും സമൂഹത്തിലും പ്രത്യാശയുടെ സന്ദേശം വ്യാപകമാക്കുന്നതിന് പ്രാർത്ഥനയും പ്രവർത്തന പദ്ധതികളും ആവിഷ്കരിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുക, ജൂബിലിവർഷത്തിൽ സമൂഹത്തിൽ പ്രത്യാശയുടെ കൂട്ടായ്മ വളർത്തുന്ന പരിപാടികൾ നടത്തുക, മനുഷ്യജീവന്റെ സംരക്ഷണ പ്രവർത്തനങ്ങളുടെ സാമൂഹ്യകൂട്ടായ്മകൾ സംഘടിപ്പിക്കുക തുടങ്ങി 25 കർമ്മപദ്ധതികളും ആവിഷ്കരിച്ചതായി അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26