ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയമനം ഏകപക്ഷീയം; വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയമനം ഏകപക്ഷീയം; വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്. തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായാണ് നിയമനം നടത്തിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. നിയമനനടപടി ക്രമത്തിലെ നിഷ്പക്ഷതയിലും സത്യസന്ധതയിലും നേതാക്കള്‍ സംശയം രേഖപ്പെടുത്തുകയും ചെയ്തു.

കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് രോഹിന്റന്‍ ഫാലി നരിമാന്‍, ജസ്റ്റിസ് കുറ്റിയില്‍ മാത്യൂ ജോസഫ് എന്നിവരുടെ പേരായിരുന്നു കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അധ്യക്ഷനായി സുപ്രീം കോടതി ജഡ്ജി വി. രാമസുബ്രഹ്മണ്യത്തെ തിരഞ്ഞെടുത്തത് ജാതി, മതം, പ്രദേശം ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിക്കാതെയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത് എല്ലാവരെയും പരിഗണിക്കാനുള്ള സര്‍ക്കാരിന്റെ വിമുഖതയാണ് വ്യക്തമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ കേന്ദ്രം രാമസുബ്രഹ്മണ്യനെ നിയമിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.