ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണറായി നിയമിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായും നിയമിച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മു നിയമനങ്ങള്‍ക്ക് അംഗീകാരം നല്കി.
മുന്‍ ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് പുതിയ മണിപ്പൂര്‍ ഗവര്‍ണര്‍. 2023 മെയ് മുതല്‍ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വംശീയ കലാപത്തില്‍ മണിപ്പൂര്‍ വീണ്ടും ഉയിര്ത്തെഴുന്നേല്ക്കുന്ന സമയത്താണ് ഭല്ലയുടെ നിയമനം. ഈ വര്‍ഷം ജൂലൈ 31 ന് ചുമതലയേറ്റ ലക്ഷ്മണ് പ്രസാദ് ആചാര്യയ്ക്ക് പകരം അജയ് കുമാര്‍ ഭല്ല മണിപ്പൂര്‍ ഗവര്‍ണറായി ചുമതലയേല്‍ക്കും.
ഒഡീഷ ഗവര്‍ണറായി രഘ്ബുവാര് ദാസിന്റെ രാജി പ്രസിഡന്റ് അംഗീകരിച്ചു. പകരം ഡോ. ഹരി ബാബു കമ്പംപതിയെ നിയമിക്കുകയും ചെയ്തു. ഇതുവരെ മിസോറാം ഗവര്‍ണറായിരുന്നു കമ്പംപതി. മുന്‍ കരസേനാ മേധാവി ജനറല്‍ ഡോ. വിജയ് കുമാര്‍ സിങ് മിസോറാം ഗവര്‍ണറായി നിയമിതനായതോടെ ഡോ. കമ്പംപതിയുടെ പിന്‍ഗാമിയായാണ് അദേഹം ചുമതലയേല്‍ക്കുന്നത്. ഇതാദ്യമായാണ് ജനറല്‍ വി.കെ സിങ് ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.
2014-2024 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള എംപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്‍ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയുമായിരുന്നു സിങ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.