ലവ് ജിഹാദ് ശരിയാണ്; പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി വിവാഹം കഴിക്കുന്നുണ്ട്: ഇ. ശ്രീധരന്‍

ലവ് ജിഹാദ് ശരിയാണ്; പെണ്‍കുട്ടികളെ  ചതിയില്‍പ്പെടുത്തി വിവാഹം കഴിക്കുന്നുണ്ട്: ഇ. ശ്രീധരന്‍

കൊച്ചി: കേരളത്തില്‍ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി വിവാഹം കഴിക്കുന്നുണ്ടെന്ന് ഇ. ശ്രീധരന്‍. എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍ ലവ് ജിഹാദിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

''ലവ് ജിഹാദ് ശരിയാണ്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് എനിക്കറിയാം. ഹിന്ദുക്കളെ ചതിയില്‍പെടുത്തി വിവാഹം കഴിക്കുന്നു. അവര്‍ പിന്നീട് ദുരിതത്തിലാവുന്നതും ഞാന്‍ കാണുന്നുണ്ട്. ഹിന്ദുക്കള്‍ മാത്രമല്ല, ക്രിസ്ത്യന്‍, മുസ്ലിം പെണ്‍കുട്ടികളും ഇത്തരത്തില്‍ ചതിയില്‍ പെടുന്നുണ്ട്. ഇത്തരം കാര്യങ്ങളെ ഞാന്‍ നിശ്ചയമായും എതിര്‍ക്കും.''

താന്‍ കര്‍ശനമായും സസ്യാഹാരിയാണെന്നും മുട്ട പോലും കഴിക്കാറില്ലെന്നും ശ്രീധരന്‍ പറയുന്നു. മറ്റുള്ളവര്‍ മാംസം കഴിക്കുന്നത് തനിക്ക് ഇഷ്ടല്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. രാവിലെ മാധ്യമങ്ങളുമായി സംസാരിച്ച ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

'' പിണറായി ഏകാധിപതിയാണ്. ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണ്. പിണറായിക്ക് പത്തില്‍ മൂന്ന്  മാര്‍ക്ക്പോലും കൊടുക്കില്ല. അത്ര മോശം പ്രവര്‍ത്തനമാണ്. പാര്‍ട്ടിക്കും വളരെ മോശം ഇമേജാണ്. തുടര്‍ഭരണം കേരളത്തിനു ദുരന്തമാവും''- ഇതായിരുന്നു ശ്രീധരന്റെ വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.