ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ച തുകയുടെ കണക്കുകള്‍ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ മൂന്നിരട്ടി തുകയാണ് ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത്. 2,244 കോടി രൂപ.
ഫണ്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ മറികടന്ന് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് ആണ് രണ്ടാമത്. ബിആര്‍എസിന് 580 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 289 കോടിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ബിജെപിക്ക് ലഭിച്ച വിഹിതം കോണ്‍ഗ്രസിനേക്കാള്‍ 776.82 ശതമാനം അധികമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് കോണ്‍ഗ്രസിനും ബിജെപിക്കും കൂടുതല്‍ സംഭാവന നല്‍കിയത് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്. ഇവര്‍ ബിജെപിക്ക് 723 കോടിയും കോണ്‍ഗ്രസിന് 156 കോടി രൂപയുമാണ് സംഭാവനയായി നല്‍കിയത്.
പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ബിആര്‍എസിന് 85 കോടിയും ജഗന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 62.5 കോടി രൂപയും സംഭാവനയായി നല്‍കി. തെലങ്കാന, ആന്ധ്രാപ്രദേശ് നിയമസഭാ തരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികള്‍ക്കും അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
എഎപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 11.1 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ആം ആദ്മിക്ക് 37.1 കോടിരൂപ കിട്ടിയിരുന്നു. മുന്‍ വര്‍ഷം സിപിഎമ്മിന് ലഭിച്ചത് 6.1 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ 7.6 കോടി രൂപയായി ഉയര്‍ന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നെങ്കിലും വീണ്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ ലഭിച്ചു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.