ജറുസലേം : ഇസ്രയേലിലെ മലയാളി കൂട്ടായ്മയായ വോയ്സ് ഓഫ് ജെറുസലേമിൻ്റെ നേതൃത്വത്തിൽ ജറുസലേമിൽ സാൻ്റാ ഫീസ്റ്റ് എന്ന പേരിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി അറ്റാഷെ വി. ശ്രീധർ ഉത്ഘാടനം നിർവഹിച്ചു.

എംബസി വിസ ഓഫീസർ രൂപേഷ് നെയ്ൽവാൾ ആശംസ സന്ദേശം നൽകി. റോബിൻ പൗലോസ് സ്വാഗതവും ഷിജോ ജോസ് നന്ദിയും പറഞ്ഞു. 1. 30 ന് ഫ്ലാഷ്മോബോടെ ആരംഭിച്ച പരിപാടി ആറ് മണിയോടെ ഡിജെയോടെ അവസാനിച്ചു.

നാനൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ നിരവധി കലാകാരൻമാരും കലാകാരികളും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും സംഗീതങ്ങളും കണ്ണിനും കാതിനും കുളിർമ്മ പകരുന്നതായിരുന്നു. പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
