മോസ്‌കോ: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എന്‍8 ലോകത്തിലാദ്യമായി റഷ്യയില്‍ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ ഉന്നത ഉദ്യോഗസ്ഥ അന്ന പോപ്പോവ അറിയിച്ചു. പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ വകഭേദമായ എച്ച് 5 എന്‍ 8ല്‍ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടായതായി റഷ്യയിലെ ഗവേഷണ കേന്ദ്രമായ വെക്ടറിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധയേറ്റ ജീവനുള്ളതോ ചത്തതോ ആയ വളര്‍ത്തുപക്ഷികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് അന്നാ പോപ്പോവ പറയുന്നു. റഷ്യയിലെ ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരില്‍ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചിട്ടുണ്ട്. ഡിസംബറില്‍ കോഴിയിറച്ചിയില്‍ നിന്നാണ് രോഗവ്യാപനം ശ്രദ്ധയില്‍പ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.