പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ടി.പി വധക്കേസ് മുഖ്യപ്രതി കൊടി സുനിക്ക് പരോള്‍; ജയിലില്‍ നിന്നും പുറത്തിറങ്ങി

പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ടി.പി വധക്കേസ് മുഖ്യപ്രതി കൊടി സുനിക്ക് പരോള്‍; ജയിലില്‍ നിന്നും പുറത്തിറങ്ങി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യ പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചു. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ച് 30 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്.

ജയില്‍ ഡിജിപി പരോള്‍ അനുവധിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച തവനൂര്‍ ജയിലില്‍ നിന്നും കൊടി സുനി പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് ഡിജിപി പരോള്‍ അനുവദിച്ചത്. കത്ത് മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ ഡിജിപിക്ക് കൈമാറിയിരുന്നു.

ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാവുകയും പരോള്‍ നല്‍കരുതെന്ന പോലീസിന്റെ റിപ്പോര്‍ട്ട് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇത് അസാധാരണമാണെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കൊടിസുനി അടക്കമുള്ള ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാനുള്ള നീക്കം നേരത്തെ തന്നെ വിവാദമായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സുനി വീണ്ടും പുറത്തിറങ്ങുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.