പി.എസ്.സി നിയമനം; ഉറപ്പുകള്‍ രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാൻ ഉദ്യോഗാര്‍ത്ഥികള്‍

പി.എസ്.സി നിയമനം; ഉറപ്പുകള്‍ രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാൻ ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ച്‌ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനകം രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

എന്നാല്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയുടെ ഭാഗമായുള്ള ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് മന്ത്രി എ.കെ.ബാലന്‍ ഇന്നലെ പറഞ്ഞതില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. സമരം പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.