'കമ്പിയില്ലാക്കമ്പി വഴി സ്വാതന്ത്ര്യ പ്രഖ്യാപന സന്ദേശമയച്ചു എന്നത് വിശ്വസനീയമല്ല'; രാഷ്ട്രപിതാവിനെ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് വെട്ടി ബംഗ്ലാദേശ് സര്‍ക്കാര്‍

'കമ്പിയില്ലാക്കമ്പി വഴി സ്വാതന്ത്ര്യ പ്രഖ്യാപന സന്ദേശമയച്ചു എന്നത് വിശ്വസനീയമല്ല'; രാഷ്ട്രപിതാവിനെ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് വെട്ടി ബംഗ്ലാദേശ് സര്‍ക്കാര്‍

നോട്ടുകളില്‍ നിന്ന് മുജീബുര്‍ റഹ്മാന്റെ ചിത്രം നീക്കാനും ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ധാക്ക: രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. 1971 ല്‍ സിയാവുര്‍ റഹ്മാനാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാഠ പുസ്തകങ്ങളില്‍ അച്ചടിച്ചിരിക്കുന്നത്.

പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തകങ്ങളിലാണ് ബംഗ്ലാദേശ് വെട്ടിത്തിരുത്തലുകള്‍ വരുത്തിയിട്ടുള്ളത്. പുതിയ പുസ്തകങ്ങളില്‍ രാഷ്ട്രപിതാവ് എന്ന പദവിയില്‍ നിന്നും മുജീബുര്‍ റഹ്മാനെ നീക്കിയിട്ടുണ്ട്.

അതിശയോക്തി നിറഞ്ഞ, അടിച്ചേല്‍പ്പിക്കപ്പെട്ട ചരിത്രത്തില്‍ നിന്ന് പാഠപുസ്തകങ്ങളെ സ്വതന്ത്രമാക്കാനാണ് ശ്രമിച്ചതെന്ന് ഈ പ്രക്രിയയില്‍ പങ്കാളിയായ ഗവേഷകന്‍ റാഖല്‍ റാഹ 'ദ ഡെയ്‌ലി സ്റ്റാര്‍' ദിനപത്രത്തോട് പറഞ്ഞു.

പാകിസ്ഥാന്‍ പട്ടാളം അറസ്റ്റുചെയ്ത ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ കമ്പിയില്ലാക്കമ്പി വഴി സ്വാതന്ത്ര്യ പ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിത വിവരമല്ലെന്ന് കണ്ടെത്തിയതിനാലാണ് നീക്കിയതെന്നാണ് പാഠപുസ്തക പരിഷ്‌കര്‍ത്താക്കളുടെ വാദം.

പ്രഖ്യാപനത്തിന്റെ പൂര്‍ണ വിവരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ കരിക്കുലം ആന്‍ഡ് ടെക്സ്റ്റ് ബുക്ക് ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. എ.കെ.എം റിയാസുല്‍ ഹസന്‍ വ്യക്തമാക്കി.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റ് അഞ്ചിന് നാട് വിടേണ്ടി വന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുര്‍ റഹ്മാന്‍. പിന്നീട് വന്ന ഇടക്കാല സര്‍ക്കാര്‍ മുജീബുര്‍ റഹ്മാന്റെ ചിത്രം നോട്ടുകളില്‍ നിന്ന് നീക്കാനും തീരുമാനിച്ചിരുന്നു.
ഞലമറ ാീൃല

ബംഗ്ലാദേശ് ബാങ്ക് അച്ചടിക്കുന്ന പുതിയ നോട്ടുകളില്‍ നിന്നാണ് മുജീബുര്‍ റഹ്മാന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നത്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് 20, 100, 500, 1000 എന്നീ നോട്ടുകളില്‍ മാറ്റം കൊണ്ടു വരുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ നോട്ട് വിപണിയില്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസ്നേര ശിഖ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.