തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും.
വകുപ്പില്‍ 47 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ 15 പേര്‍ വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ്. ഒരാള്‍ ജോലിയില്‍ നിന്നു വിരമിച്ചു. വകുപ്പുതല നടപടി സ്വീകരിച്ചു വരുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നാണ് ധന വകുപ്പ് വ്യക്തമാക്കുന്നത്.
1500 ല്‍ അധികം പേര്‍ ക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്ന് ധന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.