കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോളജ് അധികൃതര്‍. ഹോസ്റ്റലിലെ ഏഴാം നിലയിലെ കൈവരിക്ക് മുകളിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ വിശദീകരണം.
എറണാകുളം ചാലാക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (SNIMS) രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനി ഫാത്തിമത്ത് ഷഹാന(21)യാണ് കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ശനിയാഴ്ച രാത്രി 11:15 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ ശ്രീനാരായണ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു.
വനിതാ ഹോസ്റ്റലിലെ അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത്ത് ഷഹാന താമസിച്ചിരുന്നത്. രാത്രി കൂട്ടുകാരെ കാണാനായാണ് ഏഴാംനിലയിലെത്തിയത്. ഇതിനിടെ കൈവരിയിലിരുന്ന പെണ്‍കുട്ടി കാല്‍തെന്നി വീണതാകാമെന്നാണ് പൊലീസിന്റെയും നിഗമനം. അപകടം സംഭവിച്ച ഏഴാംനിലയിലെ കോറിഡോറിലാണ് ഇരുമ്പ് കൈവരിയുള്ളത്. ഇതിന് സമീപത്ത് ചുവരിനും കോറിഡോറിനും ഇടയിലുള്ള വിടവിലായി അഗ്‌നിശമന ഉപകരണങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഇത് ജിപ്സം ബോര്‍ഡ് കൊണ്ടാണ് മറച്ചിരുന്നത്. കൈവരിയില്‍ നിന്ന് വീണ പെണ്‍കുട്ടി ജിപ്സം ബോര്‍ഡ് തകര്‍ത്താണ് താഴേക്ക് വീണത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.