കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു.
കുടുംബത്തിന്റെ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു.
തുടക്കത്തില്‍ പാര്‍ട്ടി നന്നായി ഇടപെട്ടിരുന്നെങ്കില്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു. അച്ഛന്‍ വിശ്വസിച്ച പാര്‍ട്ടിയുടെ ഉറപ്പില്‍ വിശ്വസിക്കുന്നു. കടബാധ്യത പാര്‍ട്ടിയുടേത് എന്ന് നേതാക്കന്മാര്‍ അംഗീകരിച്ചുവെന്നും കുടുംബം പറയുന്നു. അതേസമയം കേസന്വേഷണം അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് കുടുംബത്തിന്റെ നിലപാട്.
കുടുംബത്തെ ഒപ്പം നിര്‍ത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ അറിയിച്ചത്. കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വിഷയത്തില്‍ പരസ്യ പ്രസ്താവന ഉണ്ടാകരുതെന്ന് നേതാക്കന്മാര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി. രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കി വിഷയത്തെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുടുംബത്തെ നേരില്‍ കാണുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം.
അടുത്ത തവണ വയനാട്ടില്‍ എത്തുമ്പോള്‍ പ്രിയങ്ക ഗാന്ധിയും കുടുംബത്തെ കണ്ടേക്കും. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലുണ്ടായ വിവാദം എന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടലിന് കാരണമായിരുന്നു.
ഇതോടെ തങ്ങള്‍ നല്‍കിയ പരാതിയില്‍ നിന്ന് വിജയന്റെ കുടുംബം പിന്മാറിയേക്കും. അതുവഴി വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളായ എന്‍.ഡി അപ്പച്ചനും ഐ.സി ബാലകൃഷ്ണനുമെതിരായ അന്വേഷണത്തിന് തടയിടാനും കോണ്‍ഗ്രസിന് സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.