പെരിയ ഇരട്ടക്കൊല: കെ.വി കുഞ്ഞിരാമനടക്കം നാല് പ്രതികള്‍ ഇന്ന് ജയില്‍ മോചിതരാവും

പെരിയ ഇരട്ടക്കൊല: കെ.വി കുഞ്ഞിരാമനടക്കം നാല് പ്രതികള്‍ ഇന്ന് ജയില്‍ മോചിതരാവും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച നാല് പേര്‍ ഇന്ന് പുറത്തിറങ്ങും.

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ. മണികണ്ഠന്‍, കെ.വി ഭാസ്‌കരന്‍ എന്നിവര്‍ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. അഞ്ച് വര്‍ഷം തടവും 10,000 രൂപവീതം പിഴയുമാണ് വിചാരണക്കോടതി ഇവര്‍ക്ക് വിധിച്ച ശിക്ഷ.

അതിനിടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ ജയിലിലെത്തി എല്ലാ പ്രതികളെയും കണ്ടു. മനുഷ്യത്വത്തിന്റെ പേരിലാണ് ഇവരെ സന്ദര്‍ശിച്ചതെന്ന് ശ്രീമതി പറഞ്ഞു. കെ.വി കുഞ്ഞിരാമനടക്കം നാല് പേര്‍ക്കും മേല്‍ക്കോടതിയില്‍ നിന്നും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.