ഇടതു മുന്നണി കൺവീനറുടെ നിലപാട് ലവ് ജിഹാദ് ഇരകളെ വേദനിപ്പിക്കുന്നത് : കാത്തലിക് ഫോറം

ഇടതു മുന്നണി കൺവീനറുടെ നിലപാട് ലവ് ജിഹാദ് ഇരകളെ വേദനിപ്പിക്കുന്നത് : കാത്തലിക് ഫോറം

കൊച്ചി: കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നും അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണെന്നും ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ.

കേരളത്തിൽ ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുന്നില്ലെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് ലവ്ജിഹാദിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കാത്തലിക്ക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ വിവിധ രൂപതകളിലെ യുവജന കമ്മീഷനുകൾ സഭാ നേതൃത്വത്തിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ഏറെ വേദനയോടെയാണ് ലൗ ജിഹാദ് എന്ന കെണിയിലൂടെ ക്രൈസ്തവ യുവജനങ്ങൾ വേട്ടയാടപ്പെടുന്നു എന്ന നിലപാട് സഭ ഔദ്യോഗികമായി എടുത്തിട്ടുള്ളത്. ഇത്തരം പ്രവർത്തനത്തിൽ വേദനിക്കുന്നവരെ കൂടുതൽ മുറിപ്പെടുത്താൻ മാത്രമേ ഇടതുമുന്നണി കൺവീനറുടെ പ്രസ്താവനകൾ ഉപകരിക്കുകയുള്ളൂ.

വിവിധ മതങ്ങളിൽ ഓരോരുത്തർക്കും അവരുടെ വിശ്വാസത്തിൽ ജീവിക്കുക എന്നുള്ള ഭരണഘടനാവകാശം സംരക്ഷിക്കേണ്ടവർ തന്നെ ആ സന്തുലിതാവസ്ഥ തകർക്കുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.