പത്തനംതിട്ട: കായിക താരമായ പതിനെട്ടുകാരിയെ അഞ്ച് വര്‍ഷമായി 60 ലേറെ പേര്‍ പീഡിപ്പിച്ചെന്ന് പരാതി. 13-ാം വയസ് മുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ നഗ്‌നന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. ശിശുക്ഷേമ സമിതിക്ക് മുമ്പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.
കുട്ടിയ്ക്ക് 13 വയസുള്ളപ്പോള്‍ 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍ സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്. പ്രാഥമിക പരിശോധനയില്‍ തന്നെ 62 പ്രതികളുണ്ടെന്നാണ് സൂചന.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.