അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് സമ്മാനിച്ച് ജോ ബൈഡൻ

അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് സമ്മാനിച്ച് ജോ ബൈഡൻ

വാഷിങ്ടൺ ഡിസി : ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം വിത്ത് ഡിസ്റ്റിംഗ്ഷൻ നൽകി ആദരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പ്രസിഡന്റ് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. മാർപാപ്പ “ലോകമെമ്പാടും പ്രകാശിക്കുന്ന വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഒരു പ്രകാശമാണെന്ന് ബൈഡൻ പറഞ്ഞു.

ശനിയാഴ്ച റോമിൽ വെച്ച് മാർപാപ്പക്ക് നേരിട്ട് മെഡൽ സമ്മാനിക്കാൻ ബൈഡൻ തീരുമാനിച്ചിരുന്നു. എന്നാൽ കാലിഫോർണിയയിലെ കാട്ടുതീ ഗുരുതരമായതിനാൽ ബൈഡൻ തന്റെ യാത്രാ പദ്ധതികൾ റദ്ദാക്കുകയായിരുന്നു.

ബൈഡൻ ഒരു ഫോൺ കോളിലൂടെ മാർപാപ്പക്ക് അവാർഡ് നൽകിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ലോകമെമ്പാടുമുള്ള സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.