ടെൽ അവീവ് : ലോകം കാത്തിരുന്ന ആ വാർത്ത എത്തി. 15 മാസം നീണ്ട യുദ്ധത്തിന് അന്ത്യമായെന്ന ശുഭവാർത്തായാണ് പശ്ചിമേഷ്യയിൽ നിന്ന് വരുന്നത്. സമാധാനം പുലരാനായുള്ള വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു.
അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുന്നേ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാകുന്നത് ജോ ബൈഡനെ സംബന്ധിച്ചടുത്തോളം വലിയ നേട്ടമാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ചട്ടക്കൂടിനുള്ളിൽ യു എൻ രക്ഷാസമിതി അംഗീകരിച്ച വെടിനിർത്തൽ കരാർ മൂന്ന് ഘട്ടമായാകും നടപ്പിലാക്കുകയെന്നാണ് വിവരം.
ഹമാസിൻ്റെ പിടിയിലുള്ള 33 ബന്ദികളുടെ മോചനമാണ് ആദ്യഘട്ടമെന്ന് കരാർ രേഖയെ ഉദ്ധരിച്ച് ഇസ്രയേല്‍ വക്താക്കള്‍ അറിയിച്ചു. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവർ എന്നീ വിഭാഗങ്ങള്‍ക്കായിരിക്കും മുന്‍ഗണന.
കരാർ പ്രാബല്യത്തില്‍ വന്ന് 16ാം ദിവസം രണ്ടാംഘട്ട ചർച്ചകളാരംഭിക്കും. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികളുമുണ്ടാവുക ഈ ഘട്ടത്തിലാണ്. കരാർ പ്രകാരം സെൻട്രൽ ഗാസയിൽ നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങുമെന്നാണ് സൂചന.
ഖത്തറാണ് വെടിനിർത്തൽ കരാറിന്‍റെ അന്തിമരേഖ കഴിഞ്ഞ ദിവസം ഇസ്രയേലിനും ഹമാസിനും കൈമാറിയത്. കഴിഞ്ഞ ഒരാഴ്ചയായി ഖത്തർ തലസ്ഥാനമായ ദോഹയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയായിരുന്നു. മൊസാദ് തലവൻ, യുഎസ് പ്രതിനിധികൾ, ഹമാസ് നേതാക്കൾ തുടങ്ങിയവർ ചർച്ചയുടെ ഭാഗമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.