സൈബര്‍ തട്ടിപ്പ് സംഘം ഹൈക്കോടതി മുന്‍ ജഡ്ജിയെയും പറ്റിച്ചു; 850 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് 90 ലക്ഷം തട്ടി

സൈബര്‍ തട്ടിപ്പ് സംഘം ഹൈക്കോടതി മുന്‍ ജഡ്ജിയെയും പറ്റിച്ചു;  850 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് 90 ലക്ഷം തട്ടി

കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജിയും സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി. ഓഹരി വിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ. ശശിധരന്‍ നമ്പ്യാര്‍ക്ക് നഷ്ടമായത് 90 ലക്ഷം രൂപ.

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഡിസംബര്‍ നാല് മുതല്‍ 30 വരെ തിയതികളില്‍ പല തവണകളായാണ് തട്ടിപ്പ് സംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്‌സ്ആപ്പ് വഴിയാണ് ഇവര്‍ ജഡ്ജിയെ പരിചയപ്പെട്ടത്.

ആദിത്യ ബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യ ബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.