അറുപതിന്റെ 'കൗമാരത്തില്‍' ലോകം ചുറ്റിയ ജോസേട്ടന്‍...

അറുപതിന്റെ 'കൗമാരത്തില്‍' ലോകം ചുറ്റിയ ജോസേട്ടന്‍...

അറുപതിന്റെ കൗമാരത്തില്‍ ലോകം ചുറ്റാനിറങ്ങിയ ഇ.പി. ജോസ് ഇന്ന് 62 രാജ്യങ്ങളിലെ ചൂടും ചൂരും ഏറ്റവാങ്ങിയിരിക്കുകയാണ്. 2022 മെയ് ഒന്നിന് ആരംഭിച്ച യാത്ര രണ്ടുഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ 62 രാജ്യങ്ങളിലെ അനുഭവങ്ങളാണ് അദേഹം സ്വന്തമാക്കിയത്. 33 രാജ്യങ്ങളാണ് ലക്ഷ്യമിട്ടുള്ള മൂന്നാംഘട്ടം യാത്ര നവംബര്‍ ഒന്നിന് ആരംഭിക്കും.

രണ്ടരവര്‍ഷത്തെ അദേഹത്തിന്റെ ജീവിതം ഏറിയപങ്കും വിവിധ രാജ്യങ്ങളിലെ റോഡുകളില്‍ തന്നെയായിരുന്നു. സന്തത സഹചാരിയായ കെ.ടി.എം ആര്‍.സി 390 അഡ്വഞ്ചര്‍ ബൈക്കിലായിരുന്നു ലോക സഞ്ചാരം.

യൂറോപ്പിലെയും ആഫ്രിക്കയിലെയും ജീവിതങ്ങള്‍ക്കിടയിലൂടെ അദേഹം ബൈക്കില്‍ മുന്നോട്ടു നീങ്ങി. ബൈക്ക് കപ്പല്‍ മാര്‍ഗമാണ് എത്തിച്ചത്. രേഖ നഷ്ടമായ ബൈക്ക് വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു. തുടര്‍ന്ന് ഹോണ്ട എന്‍.സി. 750 യു.കെയില്‍ നിന്ന് വാങ്ങി യാത്ര തുടര്‍ന്നു. ഒരു ദിവസം 300 മുതല്‍ 780 കിലോമീറ്റര്‍ വരെയായിരുന്നു സഞ്ചാരം. ക്രൊയേഷ്യ, റൊമേനിയ എന്നിവിടങ്ങളില്‍ ചെറിയ രണ്ട് അപകടങ്ങളെയും അദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ വെച്ച് പരിചയപ്പെട്ട മലയാളി നല്‍കിയ ഇഡലിയുടെയും സാമ്പാറിന്റെയും രുചിയും അങ്കോളയില്‍വെച്ച് പങ്കെടുത്ത പൂക്കളമത്സരത്തിന്റെ സുഗന്ധവും ഇപ്പോഴും കെടാതെ അദേഹം മനസില്‍ സൂക്ഷിക്കുന്നുണ്ട്. ആഫ്രിക്കയിലെ ക്രൂഡോയില്‍ ഉല്‍പാദകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നൈജീരിയയില്‍ പെട്രോളിന് വേണ്ടി രണ്ട് മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടി വന്നതും തട്ടിക്കൊണ്ടുപോകല്‍ ഭീഷണിമൂലം ആറ് മണികഴിഞ്ഞാല്‍ പുറത്തിറങ്ങാത്ത നൈജീരിയന്‍ അനുഭവങ്ങളും അദേഹം അത്ഭുതത്തോടെയും ആവേശത്തോടെയും വിവരിക്കുന്നു.

പാസ്‌പോര്‍ട്ട് അല്ലാത്ത എല്ലാ യാത്രാരേഖകളും ജോസിന് നഷ്ടമായത് സെനഗലിലെ യാത്രയ്ക്കിടയിലായിരുന്നു. ബൈക്കിന്റെ യാത്രാരേഖ ഉള്‍പ്പെടെയുള്ള പെട്ടി യാത്രയ്ക്കിടയില്‍ വീണുപോയി. പതിനൊന്നാം വയസില്‍ മുളപൊട്ടിയ ലോകസഞ്ചാരമെന്ന മോഹം സാര്‍ഥകമാക്കാന്‍ ജോസ് ഇറങ്ങിയത് പ്രായം അറുപതിലേക്കെത്തുമ്പോഴായിരുന്നു. അമേരിക്കയില്‍ ഐ.ടി പ്രൊഫഷണലായിരുന്ന ജോസ് തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികൂടിയാണ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ യാത്രാ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്.

2022 മാര്‍ച്ച് ആറിന് തൃശൂരില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ ഇതുവരെ 73 രാജ്യങ്ങള്‍ അദേഹം താണ്ടിക്കഴിഞ്ഞു. 92,000 കിലോമീറ്റര്‍ .
പ്രത്യേക സന്നാഹങ്ങളുമായി ഞായറാഴ്ചയാണ് തൃശൂര്‍ ചെമ്പൂക്കാവിലെ ജോസ് ലോകത്തിലേക്ക് പറക്കുന്നത്. ആദ്യ ഒമ്പത് മാസം യൂറോപ്യന്‍ രാജ്യങ്ങളില്‍ കറങ്ങും. അടുത്ത ആറ് മാസം സൗത്ത് അമേരിക്കയിലും ഒമ്പത് മാസം നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലും. തുടര്‍ന്ന് 13 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കരീബിയന്‍ ദ്വീപുകള്‍, ഏഷ്യന്‍ ഭൂഖണ്ഡം, ഓഷ്യാനിയ രാജ്യങ്ങള്‍, ആഫ്രിക്കന്‍ വന്‍കര, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ബൈക്കില്‍ കറങ്ങുമെന്ന് ജോസ് പറഞ്ഞു.

ലോകയാത്രക്ക് മുന്നോടിയായി അമേരിക്കന്‍ വിസയും യൂറോപ്യന്‍ വിസയും അദേഹം സ്വന്തമാക്കിയിരുന്നു. അമേരിക്കയില്‍ സോഫ്റ്റ്‌യര്‍ എന്‍ജിനീയറായിരുന്ന ജോസിന്റെ കുടുംബം ഇപ്പോഴും അമേരിക്കയിലാണ്. തൃശൂരില്‍ ചെമ്പുക്കാവ് എടക്കളത്തൂര്‍ വീട്ടിലാണ് താമസം.

2017 ല്‍ ഇന്ത്യാ പര്യടനത്തില്‍ 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും ചുറ്റി 16,400 കിലോമീറ്റര്‍ 43 ദിവസം കൊണ്ടാണ് ജോസ് പൂര്‍ത്തിയാക്കിയത്. അന്ന് ഹാര്‍ളി ഡേവിഡ്സണ്‍ ബൈക്കായിരുന്നു യാത്ര. അതേസമയം ഏത് പ്രതലത്തിലും സൗകര്യപ്രദമായതിനാലാണ് ലോകയാത്രയ്ക്കായി കെ.ടി.എം ആര്‍.സി 390 തിരഞ്ഞെടുത്തതെന്ന് അദേഹം തന്നെ പറഞ്ഞട്ടുണ്ട്. ഈ ബൈക്കില്‍ 2021 സെപ്റ്റംബറില്‍ ലഡാക്കിലേക്ക് 10,200 കിലോമീറ്റര്‍ യാത്ര നടത്തിയിരുന്നു. ബൈക്കില്‍ ഘടിപ്പിച്ച നാലുപെട്ടികളിലായി വസ്ത്രങ്ങളും മരുന്നും വണ്ടിയുടെ അറ്റകുറ്റപ്പണിക്കാവശ്യമായ ഉപകരണങ്ങളും സൂക്ഷിക്കും. മഞ്ഞിലൂടെ യാത്ര ചയ്യുന്നതിനുള്ള പ്രത്യേക ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.